നെഹ്‌റു യുവകേന്ദ്രയുടെ പേരുമാറ്റിയ മോദി സര്‍ക്കാരിനെതിരെ കുന്നംകുളം ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു. കുന്നംകുളം നഗര കേന്ദ്രത്തില്‍ സംഘടിപ്പിച്ച പ്രതിഷേധ സദസ്സ് ഡിസിസി ജനറല്‍ സെക്രട്ടറി സി.ഐ ഇട്ടി മാത്യു ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് അഡ്വ. സി.ബി രാജീവ് അധ്യക്ഷനായി. പ്രതിഷേധ യോഗത്തില്‍ കുന്നംകുളം മണ്ഡലം പ്രസിഡന്റ് പി ഐ തോമസ്, നേതാക്കളായ ജ്യോതിഷ്, കെ വി ഗീവര്‍, സാംസണ്‍ മാസ്റ്റര്‍, നെല്‍സണ്‍ ഐപ്പ്, പ്രവീണ്‍ ആക്കിക്കാവ്, വാസു കോട്ടോല്‍, മണ്ഡലം പ്രസിഡന്റുമാരായ ബാലചന്ദ്രന്‍, മിഷ സെബാസ്റ്റ്യന്‍, രമേശ്, തമ്പി മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു.