ചീരംകുളം അങ്കണവാടി വാര്‍ഷികം സംഘടിപ്പിച്ചു

കുന്നംകുളം മുനിസിപ്പാലിറ്റി 26-ാം വാര്‍ഡില്‍ ചീരംകുളം അങ്കണവാടിയുടെ 28-ാമത് വാര്‍ഷികവും കലാപരിപാടികളും നടന്നു. വാര്‍ഡ് കൗണ്‍സിലര്‍ അനൂപ് ചീരംകുളത്തിന്റെ അധ്യക്ഷതയില്‍ സാമൂഹ്യ പ്രവര്‍ത്തകനും നാട്ടുകാരനുമായ പനങ്ങാട്ട് അയ്യപ്പന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ചടങ്ങില്‍ ജില്ല ക്ഷിര കര്‍ഷക അവാര്‍ഡിന് അര്‍ഹയായ സുഹാസിനി സോമനെ ആദരിച്ചു. എ എല്‍ എം എസ് സി
അംഗം അജിതന്‍ എം കെ, അംഗണവാടി ടീച്ചര്‍ ഷിജ കുമാരി തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് വിവിധ കലാപരിപടികളും ഉണ്ടായി.

ADVERTISEMENT