മുന്‍ മുഖ്യമന്ത്രി ഇ.കെ. നായനാരുടെ 21-ാം ഓര്‍മ്മ ദിനം ആചരിച്ചു

മുന്‍ മുഖ്യമന്ത്രി ഇ.കെ. നായനാരുടെ 21-ാം ഓര്‍മ്മ ദിനം ആചരിച്ചു. സിപിഐ.എം. എയ്യാല്‍ ചിറ്റിലാംകാട് സൗത്ത് ബ്രാഞ്ച് ഓഫീസിനു മുന്നില്‍ പാര്‍ട്ടിയിലെ മുതിര്‍ന്ന അംഗം കെ.എന്‍. നായര്‍ പതാക ഉയര്‍ത്തി പ്രഭാതഭേരി മുഴക്കി. നായനാരുടെ ഛായചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തി. ബ്രാഞ്ച് സെക്രട്ടറി കെ.പി. സക്കീര്‍ ഹുസൈന്‍, ലോക്കല്‍ കമ്മിറ്റി അംഗം പി.എ. ഉണ്ണികൃഷ്ണന്‍, ബ്രാഞ്ച് അംഗങ്ങളായ മജീദ്, അച്ചുതന്‍, ഉഷ, ഷൈലജ, ഷംസീന തുടങ്ങിയവര്‍ പങ്കെടുത്തു.

ADVERTISEMENT