പുന്നയൂര്‍ക്കുളം ഫുട്‌ബോള്‍ ക്ലബ്ബിന്റെ നേതൃത്വത്തില്‍ ഫുട്‌ബോള്‍ സെലക്ഷന്‍ ട്രയല്‍സിനും,പരിശീലന ക്യാമ്പിനും തുടക്കമായി. പഞ്ചായത്ത് പരിധിയില്‍ താമസക്കാരായ ആറു മുതല്‍ 14 വയസ്സു വരെയുള്ള കുട്ടികള്‍ക്കാണ് പരിശീലനം നല്‍കുന്നത്. കടിക്കാട് സ്‌കൂള്‍ ഗ്രൗണ്ടില്‍ നടത്തിയ സെലക്ഷന്‍ ട്രയല്‍സില്‍ നിന്ന് തിരഞ്ഞെടുപ്പ് 25 പേര്‍ക്കാണ് സൗജന്യ പരിശീലനം നല്‍കുന്നത്. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ റഹീം വീട്ടില്‍ പറമ്പില്‍ പരിശീലന ക്യാമ്പ് ഉദ്ഘാടനം ചെയ്തു. എം.പി. സുജേഷ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ പുന്നയൂര്‍ പഞ്ചായത്ത് മെമ്പര്‍ സലീന നാസര്‍, ഫുട്‌ബോള്‍ ക്ലബ്ബ് കോര്‍ഡിനേറ്റര്‍ എ.ഡി.ധനീബ്, കടിക്കാട് സ്‌കൂള്‍ പി.ടി.എ. പ്രസിഡണ്ട് വി.താജുദ്ദീന്‍, കായിക അധ്യാപകന്‍ നാസര്‍ മാസ്റ്റര്‍, പൊതുപ്രവര്‍ത്തകരായ വി.അപ്പു മാസ്റ്റര്‍, സുരേഷ് താണിശ്ശേരി, പരിശീലകന്‍ അനീസ് എ. കുട്ടനാട് തുടങ്ങിയവര്‍ സംസാരിച്ചു. ടി.എച്ച്.അന്‍സാര്‍ സ്വാഗതവും, കെ.കെ.നിജാസ് നന്ദിയും പറഞ്ഞു.