അക്കിക്കാവ് – കേച്ചേരി ബൈപ്പാസ് റോഡില്‍ രണ്ടിടത്ത് അപകടം. പന്നിത്തടം അക്കിക്കാവ് റോഡില്‍ ബദര്‍ പള്ളിക്ക് സമീപം നിയന്ത്രണം വിട്ട കാര്‍ മതിലില്‍ ഇടിച്ചു റോഡിലേക്ക് മറിഞ്ഞു. ചൊവ്വാഴ്ച് രാവിലെയാണ് സംഭവം. വടകരയില്‍ നിന്ന് മൂന്നാറിലേക്ക് വിനോദയാത്ര പോയിരുന്ന കാറാണ് അപകടത്തില്‍പെട്ടത്. കേച്ചേരിയില്‍ നിന്നും അക്കിക്കാവിലേക്ക് പോയിരുന്ന പിക്കപ്പ് വാന്‍ കുമ്പുഴ പാലത്തിനു സമീപം നിയന്ത്രണം വിട്ട് മറിഞ്ഞു. രണ്ടപകടങ്ങളിലും യാത്രക്കാര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.