വേലൂര്‍ പാത്രമംഗലത്ത് വിദ്യാര്‍ഥി കുളത്തില്‍ മുങ്ങിമരിച്ചു. കുന്നംകുളം ചെറുവത്താനി സ്വദേശി സുനോജിന്റെ മകന് അദ്വൈത് (15) ആണ് മരിച്ചത്. പാത്രമംഗലത്തിനടുത്ത് ആദൂരിലുള്ള അമ്മയുടെ വീട്ടില്‍ വിരുന്ന് വന്നതായിരുന്നു. കളിക്കുന്നതിനിടയില്‍ കുളത്തില്‍ വീണ പന്തെടുക്കാന്‍ ഇറങ്ങിയപ്പോള്‍ വെള്ളത്തില്‍ മുങ്ങി പോവുകയായിരുന്നുവെന്ന് പറയുന്നു. കുട്ടികള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് നാട്ടുകാരെത്തി കുട്ടിയെ മുങ്ങിയെടുക്കുകയായിരുന്നു. തുടര്‍ന്ന് തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. പത്താം ക്ലാസ് വിദ്യാര്ഫിയാണ് അദ്വൈത്.