26.3 C
Kunnamkulam
Friday, September 11, 2026
Home Bureaus Perumpilavu കുറ്റിപ്പുറം തൃശ്ശൂർ സംസ്ഥാന പാതയിൽ പാറേമ്പാടത്ത്‌ കൽവർട്ട്‌ തകർന്നു

കുറ്റിപ്പുറം തൃശ്ശൂർ സംസ്ഥാന പാതയിൽ പാറേമ്പാടത്ത്‌ കൽവർട്ട്‌ തകർന്നു

628

കുറ്റിപ്പുറം തൃശ്ശൂർ സംസ്ഥാന പാതയിൽ പാറേമ്പാടത്ത്‌ കൽവർട്ട്‌ തകർന്നു.നിർമ്മാണം നടക്കുന്ന തൃശ്ശൂർ കുറ്റിപ്പുറം പാതയിൽ ഇന്ന് രാത്രി 8:30ടെയാണ്‌ കൽവർട്ട്‌ തകർന്നത്‌. ഇതുവഴി വന്ന ലോറി ഡ്രൈവറാണ്‌ കൽ വർട്ട്‌ തകർന്നത്‌ കണ്ടത്‌.നിർമ്മാണ പ്രവർത്തനങ്ങൾക്കായി സംസ്ഥാനപാതയുടെ പകുതി ഭാഗം പൊളിച്ചിട്ട നിലയിലാണ്‌. ഒരുവശത്ത്‌ നിന്ന് മാത്രം വാഹനങ്ങൾ കടത്തി വിട്ട്‌ ഗതാഗതം നിയന്ത്രിക്കുന്നതിനിടയിലാണ്‌ കൽവർട്ട്‌ തകർന്നത്‌. പോലീസ് സ്ഥലത്തെത്തിയാണ് ഗതാഗതം നിയന്ത്രിച്ചത്.

ADVERTISEMENT
error: Content is protected !!