പുതിയ അദ്ധ്യായന വര്‍ഷാരംഭത്തിന് മുന്നോടിയായി വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഡ്രൈര്‍വമാര്‍ക്കും ആയമാര്‍ക്കും ട്രാഫിക് ബോധവല്‍ക്കരണ ക്ലാസ് നല്‍കി. പെരുമ്പിലാവ് അന്‍സാര്‍ ക്യാമ്പസില്‍ നടത്തിയ ക്ലാസില്‍ വടക്കാഞ്ചേരി ആര്‍ ടി ഒക്കും കീഴില്‍ വരുന്ന എട്ടോളം വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നായി നൂറിലധികം ഡ്രൈവര്‍മാരും ആയമാരും പങ്കെടുത്തു.
വടക്കാഞ്ചേരി ജോയിന്റ് ആര്‍ ടി ഒ കെ. അഫ്‌സല്‍ അലി ക്ലാസിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. സ്‌കൂള്‍ പ്രിസിപ്പല്‍ ഇ .എം ഫിറോസ് അധ്യക്ഷത വഹിച്ച യോഗത്തില്‍ തൃശൂര്‍ അര്‍ ടി ഒ എന്‍ഫോഴ്‌സ്‌മെന്റ് അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ സന്തോഷ് കുമാര്‍ ഗ്രാഫിക് ബോധവല്‍ക്കരണ ക്ലാസ് നയിച്ചു. സ്‌കൂള്‍ വൈസ് പ്രിന്‍സിപ്പല്‍ ഷൈനി ഹംസ, സി ഒ ഒ പി എ റഷീദ്, എജുക്കേഷന്‍ വെഹിക്കിള്‍ സൂപ്പര്‍വൈസര്‍ ഷാജഹാന്‍ എന്നിവര്‍ ബോധവല്‍ക്കരണ ക്ലാസിന് നേതൃത്വം നല്‍കി.