പച്ചക്കറി കൃഷിയില്‍ സ്വയം പര്യാപ്തത കൈവരിക്കാന്‍ ലക്ഷ്യംവെച്ച് ഗുരുവായൂര്‍ നഗരസഭ ജനകീയാസൂത്രണം വഴി നടപ്പിലാക്കുന്ന ചട്ടികളുടെ നഗരസഭ തല വിതരണോദ്ഘാടനം നടന്നു. കെ.ദാമോദരന്‍ ലൈബ്രറിഹാളില്‍ നടന്ന വിതരണോദ്ഘാടനം നഗരസഭ ചെയര്‍മാന്‍ എം കൃഷ്ണദാസ് നിര്‍വഹിച്ചു. ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ അനീഷ്മ ഷനോജ് അധ്യക്ഷയായി. 2024- 25 സാമ്പത്തിക വര്‍ഷത്തില്‍ 18 ലക്ഷം രൂപ വകയിരുത്തി 1098 കുടുംബങ്ങള്‍ക്കാണ് ചട്ടി, വളം,തക്കാളി,കൊത്തമര, വെണ്ടയ്ക് എന്നീ പച്ചക്കറി തൈ ഇനങ്ങള്‍ വിതരണം നടത്തുന്നത്. നിര്‍വഹണ ഉദ്യോഗസ്ഥ ശശീന്ദ്ര കെ പദ്ധതി വിശദീകരണം നടത്തി.
വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എ എം ഷഫീര്‍,സ്ഥിരം സമിതി അധ്യക്ഷന്‍മാരായ ഷൈലജസുധന്‍, ബിന്ദു അജിത് കുമാര്‍, കൗണ്‍സിലര്‍മാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. കൃഷി ഓഫീസര്‍മാര്‍, അസിസ്റ്റന്റുമാര്‍,എ ഡി സി അംഗങ്ങള്‍, കാര്‍ഷിക ക്ലബ്ബ് അംഗങ്ങള്‍ കര്‍ഷകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.