ചാലിശ്ശേരി പെരുമണ്ണൂര്‍ അമൃത കലശ ഹസ്ത ശാസ്താ ക്ഷേത്രത്തില്‍ രാമായണ മാസാചരണത്തിന്റെ ഭാഗമായി അഷ്ടദ്രവ്യ മഹാഗണപതി ഹോമവും വിശേഷാല്‍ പൂജകളും നടന്നു. ക്ഷേത്രം മേല്‍ശാന്തി ദൊണ്ടമന ജയരാജ് നമ്പൂതിരി, തൊഴുക്കാട് നാരായണന് നമ്പൂതിരി എന്നിവര്‍ പൂജാകര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്കി. ക്ഷേത്രം ഭാരവാഹികളായ ബാബു നീട്ടിയത്ത്, രാധാകൃഷ്ണന് കല്ലഴി, എന്‍.പരമേശ്വരന്, കെ.പി.ഉണ്ണികൃഷ്ണന്, ഗോപിനാഥന് കുറുപ്പത്ത്, കെ.നന്ദകുമാര്‍, കെ.പി.മുരളീധരന്, മണികണ്ഠന് കല്ലഴി എന്നിവരും ഭക്തജനങ്ങളും സന്നിഹിതരായിരുന്നു.
Home  Bureaus  Perumpilavu  പെരുമണ്ണൂര്‍ അമൃത കലശ ഹസ്ത ശാസ്താ ക്ഷേത്രത്തില്‍ അഷ്ടദ്രവ്യ മഹാഗണപതി ഹോമവും വിശേഷാല്‍ പൂജകളും നടന്നു
 
                 
		
 
    
   
    