എരുമപ്പെട്ടി ആറ്റത്ര ചിറമ്മല്‍ ജോണ്‍സന്റെ വീട്ടുമുറ്റത്ത് വിളഞ്ഞ് നില്‍ക്കുന്ന പീനട്ട് ബട്ടര്‍ ഫ്രൂട്ട് കാഴ്ചക്കാരുടെ മനം റയ്ക്കുന്നു. രുചിയിലും രൂപ വര്‍ണ്ണ ഭംഗിയിലും ഏറെ കേമനാണ് ഈ കുഞ്ഞന്‍ പഴം. വിദേശിയായ പീനട്ട് ബട്ടര്‍ ഫ്രൂട്ട് അമേരിക്കന്‍ ഫ്രൂട്ടെന്നും അറിയപ്പെടും.നിലക്കടലയുടേയും വെണ്ണയുടേയും രുചി ഒത്ത് ചേര്‍ന്ന പീനട്ട് ബട്ടറിന്റെ മാംസളമാല പുറം തോടും കുരുവിനുള്ളിലെ പരിപ്പും ഭക്ഷ്യയോഗ്യവും രുചികരവുമാണ്. കായ്ക്കുമ്പോള്‍ പച്ച നിറവും മൂക്കുമ്പോള്‍ മഞ്ഞയും പഴുക്കുമ്പോള്‍ ഓറഞ്ചും കടും ചുവപ്പ് നിറവുമാണ് ഈ ഫ്രൂട്ടിനുള്ളത്. ഏത് കാലാവസ്ഥയിലും ചെടി വളരുകയും കായ്ക്കുകയും ചെയ്യും.