ശക്തമായ കാറ്റില്‍ പൊട്ടി വീണ പോര്‍ക്കുളം പഞ്ചായത്ത് വാതക ക്രിമിറ്റോറിയത്തിന്റെ വലിയ പുകക്കുഴല്‍ ക്രെയിന്‍ ഉപയോഗിച്ച് എടുത്തു മാറ്റി. കഴിഞ്ഞ ബുധനാഴ്ച വൈകിട്ടാണ് വാതക ശ്മശാനത്തിന്റെ വലിയ പൈപ്പ് പൊട്ടി തൊട്ടടുത്ത പ്ലാസ്റ്റിക് കമ്പിനിയുടെ മേല്‍ക്കുരയിലേക്ക് വീണത്. പ്ലാസ്റ്റിക് കമ്പിനിയുടെ ഇരുപതോളം ഷീറ്റുകള്‍ തകര്‍ന്നിരുന്നു.
2 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി കമ്പിനി ഉടമ കോട്ടോല്‍ സ്വദേശി സ്റ്റാന്‍ലി ജാനിഷ് പറഞ്ഞു. മേല്‍ക്കൂര തകര്‍ന്നതോടെ യന്ത്രങ്ങള്‍ മഴ നനയാതിരിക്കാന്‍ ടാര്‍പോളിന്‍ കൊണ്ട് മൂടിയിടേണ്ടി വന്നു. ആദ്യം ക്രെയിന്‍ കൊണ്ട് വന്ന് ഉയര്‍ത്താന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. തുടര്‍ന്ന് വെള്ളിയാഴ്ച്ച വൈകിട്ടു വലിയ ക്രെയിന്‍ കൊണ്ടു വന്ന് പൈപ്പ് എടുത്തു മാറ്റുകയായിരുന്നു.