24.5 C
Kunnamkulam
Tuesday, July 28, 2026
Home Bureaus Erumapetty വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണ വിതരണം നടത്തി

വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണ വിതരണം നടത്തി

കടങ്ങോട് പഞ്ചായത്തിലെ എട്ടാം വാര്‍ഡ് പ്രധാനമന്ത്രി നരേന്ദ്രമോദി സേവാസമിതിയുടെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണ വിതരണം നടത്തി. ഒന്ന് മുതല്‍ പത്ത് വരെയുള്ള ക്ലാസുകളില്‍ പഠിക്കുന്ന 400 വിദ്യാര്‍ത്ഥികള്‍ക്കാണ് പഠനോപകരണങ്ങള്‍ നല്‍കിയത്. ബി.ജെ.പി തൃശ്ശൂര്‍ നോര്‍ത്ത് ജില്ലാ പ്രസിഡന്റ് അഡ്വ.നിവേദിത സുബ്രഹ്‌മണ്യം ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ എം.വി.ധനീഷ് അധ്യക്ഷനായി. കുന്നംകുളം റേഞ്ച് എക്‌സൈസ് ഉദ്ധ്യോഗസ്ഥനായ ഗണേശന്‍ പിള്ള ലഹരിവിരുദ്ധ ബോധവല്‍ക്കരണം നടത്തി. ചടങ്ങില്‍ എസ്.എസ്.എല്‍.സി പരീക്ഷാ വിജയികളെ ഉപഹാരം നല്‍കി അനുമോദിച്ചു. വെള്ളറക്കാട് വിവേകസാഗരം യു.പി.സ്‌കൂള്‍ പ്രധാന അധ്യാപിക വിജയശ്രീ മുഖ്യാതിഥിയായി. നവീന്‍, കൃഷ്ണപ്രസാദ്, ശരത്ത്, ദിലീപ്, മിഥുന്‍രാജ്, മണികണ്ഠന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ADVERTISEMENT
error: Content is protected !!