കനത്ത കാറ്റില്‍ കുന്നംകുളത്ത് പൂമരം കടപുഴകി വീണു. കുന്നംകുളം നഗരസഭ ഓഫീസിനോട് ചേര്‍ന്നുള്ള വണ്‍വേ റോഡില്‍ നിന്നിരുന്ന വലിയ പൂമരം ആണ് പുലര്‍ച്ചെയുണ്ടായ ശക്തമായ കാറ്റില്‍ നിലംപൊത്തിയത് . ഈ സ്ഥലത്തെ വൈദ്യുതി കാലുകള്‍ പൊട്ടുകയും വൈദ്യുത ബന്ധം താറുമാറാവുകയും ചെയ്തു. നഗരസഭാ മന്ദിരത്തിന് പുറകുവശത്തെ വണ്‍വേ റോഡിലെ ടെമ്പോ പാര്‍ക്കിനോട് ചേര്‍ന്നാണ് വര്‍ഷങ്ങള്‍ പഴക്കമുള്ള പൂമരം നിന്നിരുന്നത്. പകല്‍ സമയത്ത് നിരവധി വാഹനങ്ങള്‍ നിര്‍ത്തിയിടുകയും നിരവധി ആളുകള്‍ സഞ്ചരിക്കുകയും ചെയ്യുന്ന സ്ഥലമാണിത്. മരം വീണത് പുലര്‍ച്ചയായതിനാല്‍ വന്‍ ദുരന്തം ഒഴിവായി.
മരം മുറിച്ചു മാറ്റാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.
 
                 
		
 
    
   
    