24.5 C
Kunnamkulam
Tuesday, August 4, 2026
Home Bureaus Erumapetty വികസിത കേരളം നിശാ ശില്പശാല ഉദ്ഘാടനം നടത്തി

വികസിത കേരളം നിശാ ശില്പശാല ഉദ്ഘാടനം നടത്തി

ബി.ജെ.പി. കടങ്ങോട് പഞ്ചായത്ത് സംഘടിപ്പിച്ച വികസിത കേരളം നിശാ ശില്പശാല തൃശൂര്‍ നോര്‍ത്ത് ജില്ലാ ജന. സെക്രട്ടറി കെ.എസ്. രാജേഷ് ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി നിത്യാസാഗര്‍ വിഷയാവതരണം നടത്തി. ബി.ജെ.പി. കടങ്ങോട് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ജനു വെള്ളറക്കാട് അദ്ധ്യക്ഷനായി.

പഞ്ചായത്ത് കമ്മിറ്റി ജന.സെക്രട്ടറി രാജേഷ് എയ്യാല്‍, എരുമപ്പെട്ടി മണ്ഡലം പ്രസിഡന്റ് ജിത്തു തയ്യൂര്‍, ജന. സെക്രട്ടറിമാരായ വി.എം.സുരേന്ദ്രന്‍, വിഷ്ണു അമ്പാടി, ഇ.ചന്ദ്രന്‍, സനൂപ് കുടക്കുഴി തുടങ്ങിയവര്‍ സംസാരിച്ചു. പഞ്ചായത്ത് ഇന്‍ ചാര്‍ജ് രാജേഷ് കുട്ടഞ്ചേരി, ബാബു ആദൂര്‍, സുഭാഷ് ആദൂര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ADVERTISEMENT
error: Content is protected !!