25.2 C
Kunnamkulam
Tuesday, July 28, 2026
Home Bureaus Kunnamkulam എല്‍.ഐ.സി.എ.ഒ.ഐ. (സി.ഐ.ടി.യു.) കുന്നംകുളം ബ്രാഞ്ച് കുടുംബ സംഗമം നടത്തി

എല്‍.ഐ.സി.എ.ഒ.ഐ. (സി.ഐ.ടി.യു.) കുന്നംകുളം ബ്രാഞ്ച് കുടുംബ സംഗമം നടത്തി

എല്‍.ഐ.സി.എ.ഒ.ഐ. (സി.ഐ.ടി.യു.) കുന്നംകുളം ബ്രാഞ്ച് കുടുംബ സംഗമം നടന്നു. ടൗണ്‍ഹാളില്‍ സംഘടിപ്പിച്ച സംഗമം എല്‍.ഐ.സി. കുന്നംകുളം ബ്രാഞ്ച് ചീഫ് മാനേജര്‍ ആര്‍.ന ന്ദകുമാര്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ നടനും എഴുത്തുകാരനുമായ രതീഷ് വരവൂര്‍ മുഖ്യാതിഥിയായി. 2024- 25 സാമ്പത്തിക വര്‍ഷം മികച്ച രീതിയില്‍ പ്രവര്‍ത്തിച്ച എല്‍.ഐ.സി. ഏജന്റ്മാരെയും എസ്.എസ്.എല്‍.സി., പ്ലസ് ടു , പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ അംഗങ്ങളുടെ മക്കളെയും ചടങ്ങില്‍ ആദരിച്ചു.

നടനും എഴുത്തുകാരനുമായ രതീഷ് വരവൂര്‍ ലഹരി വിരുദ്ധ സന്ദേശം നല്‍കി. എല്‍ഐസിഎഒഐ (സി ഐ ടി യു) കുന്നംകുളം ബ്രാഞ്ച് പ്രസിഡന്റ് രാജി ബാലന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ബ്രാഞ്ച് സെക്രട്ടറി കെ.എസ് പ്രദീപ്, ഡിവിഷന്‍ സെക്രട്ടറി ടി.എസ് ഷെനില്‍, ജില്ലാ സെക്രട്ടറി വത്സന്‍ മാളിയേക്കല്‍, ഡെവലപ്‌മെന്റ് ഓഫീസര്‍ ഷാജു, ഏജന്റ്‌സ് ഫെഡറേഷന്‍ റാഫേല്‍, എ.ബി.എം. അനില്‍കുമാര്‍, അക്ഷയ് കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. വിവിധ കലാപരിപാടികളും ഉണ്ടായി.

ADVERTISEMENT
error: Content is protected !!