26.3 C
Kunnamkulam
Sunday, September 13, 2026
Home Bureaus Perumpilavu കാറുകള്‍ കൂട്ടിയിടിച്ച് അപകടം ; അഞ്ച് പേര്‍ക്ക് പരിക്ക്

കാറുകള്‍ കൂട്ടിയിടിച്ച് അപകടം ; അഞ്ച് പേര്‍ക്ക് പരിക്ക്

752

അക്കിക്കാവ് – കേച്ചേരി ബൈപ്പാസ് റോഡില്‍ കാറുകള്‍ കൂട്ടിയിടിച്ച് അപകടം. കാര്‍യാത്രക്കാരായ അഞ്ച് പേര്‍ക്ക് പരിക്കേറ്റു. ചാലിശ്ശേരി സ്വദേശികളായ മുഹമ്മദ് അലി, അബ്ദുറസാഖ് , സുബൈദ, റിന്‍ഷാ എന്നിവരെ കുന്നംകുളം മലങ്കര ആശുപത്രിയിലും, കിടങ്ങൂര്‍ സ്വദേശി പുത്തന്‍പീടികയില്‍ 29 വയസ്സുള്ള ഇബ്രാഹിം ജവാതിനെ പെരുമ്പിലാവ് അന്‍സാര്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമായതിനാല്‍ ജവാതിനെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ചില്‍ഡ്രന്‍സ് നഗറിന് സമീപം വെള്ളിയാഴ്ച രാവിലെ 11 മണിയോടുകൂടിയാണ് അപകടം ഉണ്ടായത്. നേര്‍ക്കുനേര്‍ വന്ന വാഹനങ്ങള്‍ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ ഇരുവാഹനങ്ങളുടെയും മുന്‍വശം പൂര്‍ണ്ണമായും തകര്‍ന്നു. സ്ഥലത്തെത്തിയ കുന്നംകുളം പോലീസ് മേല്‍ നടപടികള്‍ സ്വീകരിച്ചു.

ADVERTISEMENT
error: Content is protected !!