28.9 C
Kunnamkulam
Saturday, July 11, 2026
Home Bureaus Erumapetty ‘വായനാ വസന്തം വീട്ടിലേക്ക് ഒരു പുസ്തകം’ ക്യാമ്പയിനിന്റെ ഉദ്ഘാടനം നടത്തി

‘വായനാ വസന്തം വീട്ടിലേക്ക് ഒരു പുസ്തകം’ ക്യാമ്പയിനിന്റെ ഉദ്ഘാടനം നടത്തി

കേരള ലൈബ്രറി കൗണ്‍സിലിന്റെ ‘ വായനാ വസന്തം വീട്ടിലേക്ക് ഒരു പുസ്തകം’  ക്യാമ്പയിനിന്റെ ഉദ്ഘാടനം എരുമപ്പെട്ടി ഗ്രാമീണ വായനശാലയില്‍ നടന്നു. എരുമപ്പെട്ടി ജിഎച്ച്എസ് സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ഷീബ ജോസ് ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡന്റ് കെ. എം. അഷ്റഫ് അധ്യക്ഷത വഹിച്ചു. എക്‌സിക്യൂട്ടീവ് മെമ്പര്‍മാരായ പി.ബി ഭവ്യ, ഇ. എന്‍.സുരേഷ് ബാബു, ബി.സുധീഷ്, ലൈബ്രറേറിയന്‍ ബിന്ദു മണികണ്ഠന്‍, എം. ഒ. ചാക്കോച്ചന്‍, ഇ. എന്‍.സതീഷ് ബാബു, ശ്രുതി സതീഷ് ബാബു, അനില സോമന്‍, എ.ജെ കൃഷ്ണേന്ദു എന്നിവര്‍ സംസാരിച്ചു.

ADVERTISEMENT
error: Content is protected !!