30.9 C
Kunnamkulam
Sunday, September 13, 2026
Home Bureaus Guruvayur മുസ്ലിം ലീഗ് ഗുരുവായൂര്‍ നിയോജക മണ്ഡലം കമ്മിറ്റി ജനകീയ പ്രതിരോധം സംഘടിപ്പിച്ചു

മുസ്ലിം ലീഗ് ഗുരുവായൂര്‍ നിയോജക മണ്ഡലം കമ്മിറ്റി ജനകീയ പ്രതിരോധം സംഘടിപ്പിച്ചു

57

കടല്‍ മണല്‍ ഖനനത്തിനെതിരെയും മത്സ്യ തൊഴിലാളി രംഗത്തെ സര്‍ക്കാര്‍ അവഗണനക്കെതിരെയും മുസ്ലിം ലീഗ് ഗുരുവായൂര്‍ നിയോജക മണ്ഡലം കമ്മിറ്റി ചാവക്കാട് ബീച്ചില്‍ ജനകീയ പ്രതിരോധം സംഘടിപ്പിച്ചു. മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി. എം. എ. സലാം. ഉദ്ഘാടനം ചെയ്തു. ലീഗ് മണ്ഡലം പ്രസിഡന്റ് ആര്‍പി ബഷീര്‍ അധ്യക്ഷത വഹിച്ചു.സംസ്ഥാന വൈസ് പ്രസിഡണ്ട് സി.എച്ച്. റഷീദ്, മുസ്ലിം ലീഗ് ദേശീയ അസിസ്റ്റന്റ് സെക്രട്ടറി ഫൈസല്‍ ബാബു,

ജില്ല പ്രസിഡന്റ് സി. എ. മുഹമ്മദ് റഷീദ്, ജനറല്‍ സെക്രട്ടറി പി. എം. അമീര്‍, ട്രഷറര്‍ ആര്‍.വി. അബ്ദുല്‍ റഹീം, ജലീല്‍ വലിയകത്ത് തുടങ്ങിയവര്‍ സംസാരിച്ചു. മുസ്ലിം ലീഗ് നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി എ. എച്ച്.സൈനുല്‍ ആബിദീന്‍ സ്വാഗതവും ട്രഷറര്‍ ലത്തീഫ് പാലയൂര്‍ നന്ദിയും പറഞ്ഞു.

 

ADVERTISEMENT
error: Content is protected !!