27.5 C
Kunnamkulam
Monday, July 27, 2026
Home Bureaus Erumapetty എരുമപ്പെട്ടി തിരുഹൃദയ ഫൊറോനാ പള്ളിയില്‍ കുട്ടികള്‍ക്കായി എഴുത്തിനിരുത്തല്‍ ചടങ്ങ് സംഘടിപ്പിച്ചു

എരുമപ്പെട്ടി തിരുഹൃദയ ഫൊറോനാ പള്ളിയില്‍ കുട്ടികള്‍ക്കായി എഴുത്തിനിരുത്തല്‍ ചടങ്ങ് സംഘടിപ്പിച്ചു

എരുമപ്പെട്ടി തിരുഹൃദയ ഫൊറോനാ പള്ളിയില്‍ കത്തോലിക്കാ കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തില്‍ ഈ വര്‍ഷം ആദ്യമായി സ്‌കൂളില്‍ പോകുന്ന കുട്ടികള്‍ക്കായി എഴുത്തിനിരുത്തല്‍ ചടങ്ങ് സംഘടിപ്പിച്ചു. വികാരി ഫാ. ജോഷി ആളൂര്‍, സഹ വികാരി ഫാ.ജീസ് അക്കരപറ്റ്യേക്കല്‍, ഫാ.ഷോജോ മഞ്ചാടിക്കല്‍ എന്നിവര്‍ കുട്ടികള്‍ക്ക് തിരുഹൃദയ സന്നിധിയില്‍ ആദ്യക്ഷരം പകര്‍ന്നു നല്‍കി.

കത്തോലിക്കാ കോണ്‍ഗ്രസ്സ് യൂണിറ്റ് പ്രസിഡന്റ് സി.വി.ബേബി,ഡീക്കന്‍ ബിന്‍സ് മുട്ടത്തില്‍, മദര്‍ വിനീത മാത്യു, കൈക്കാരന്മാരായ ടി.എസ്.ജെയ്സണ്‍, ടി.ഒ.ഷൈജു,കത്തോലിക്കാ കോണ്‍ഗ്രസ്സ് നേതാക്കളായ കെ.സി. ഡേവിസ്, എ.എ.സെബാസ്റ്റ്യന്‍, കെ.കെ. ഫ്രാന്‍സിസ്, ടി.ഡി.ഡീന്‍സ്, എം.പി. ഫ്രാന്‍സിസ്, സി.കെ.ജോര്‍ജ്, ജാന്‍സി ജോയ്,ബിജു ജോര്‍ജ് എന്നിവര്‍ നേതൃത്വം നല്‍കി.

ADVERTISEMENT
error: Content is protected !!