24.1 C
Kunnamkulam
Friday, August 7, 2026
Home Bureaus Erumapetty എസി മൊയ്തീന്‍ എംഎല്‍എയും കെ രാധാകൃഷ്ണന്‍ എംപിയും രാജിവെക്കുക: ബിജെപി പ്രകടനം നടത്തി

എസി മൊയ്തീന്‍ എംഎല്‍എയും കെ രാധാകൃഷ്ണന്‍ എംപിയും രാജിവെക്കുക: ബിജെപി പ്രകടനം നടത്തി

62

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ ഇ.ഡി പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ട കുന്നംകുളം എംഎല്‍എ എ.സി മൊയ്തീനും ആലത്തൂര്‍ എം.പി കെ. രാധാകൃഷ്ണനും രാജിവെക്കണം എന്നാവശ്യപ്പെട്ട് ബി.ജെ.പി. കടങ്ങോട് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പന്തം കൊളുത്തി പ്രകടനം നടത്തി. ബി.ജെ.പി. പഞ്ചായത്ത് ഇന്‍ ചാര്‍ജ്ജര്‍ രാജേഷ് കുട്ടഞ്ചേരി ഉദ്ഘാടനം ചെയ്തു. കടങ്ങോട് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ജെനു വെള്ളറക്കാട് അദ്ധ്യക്ഷത വഹിച്ചു. എരുമപ്പെട്ടി മണ്ഡലം ജന: സെക്രട്ടറിമാരായ വി.എം.സുരേന്ദ്രന്‍, വിഷ്ണു അമ്പാടി, പഞ്ചായത്ത് കമ്മിറ്റി ജന: സെക്രട്ടറി രാജേഷ് എയ്യാല്‍, സനൂപ് കുടക്കുഴി തുടങ്ങിയവര്‍ സംസാരിച്ചു. ബി.ജെ.പി. എരുമപ്പെട്ടി മണ്ഡലം വൈസ് പ്രസിഡന്റ് ബാബു ആദൂര്‍, അഭിലാഷ് കടങ്ങോട്, ബിജു.പി.കെ, ദിലീപ് എയ്യാല്‍, വിനു ഇടുകാട്ട് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ADVERTISEMENT
error: Content is protected !!