24.1 C
Kunnamkulam
Friday, August 7, 2026
Home Bureaus Perumpilavu വെല്‍ഫെയര്‍ പാര്‍ട്ടി പ്രവര്‍ത്തക കണ്‍വെന്‍ഷനും അനുമോദന യോഗവും

വെല്‍ഫെയര്‍ പാര്‍ട്ടി പ്രവര്‍ത്തക കണ്‍വെന്‍ഷനും അനുമോദന യോഗവും

113

വെല്‍ഫെയര്‍ പാര്‍ട്ടി കടവല്ലൂര്‍ പഞ്ചായത്ത് പൊറവൂര്‍ യൂണിറ്റ് പ്രവര്‍ത്തക കണ്‍വന്‍ഷനും 10,12 ക്ലാസുകളില്‍ വിജയിച്ച വിദ്യാര്‍ത്ഥികള്‍ക്കുള്ള അനുമോദന യോഗവും പൊറവൂര്‍ കോപ്ലക്‌സ് ഹാളില്‍ നടത്തി. ജില്ലാ പ്രസിഡണ്ട് അഡ്വ. കെ.എസ്. നിസാര്‍ ഉദ്ഘാടനം ചെയ്തു. പൊറവൂര്‍ യൂണിറ്റ് പ്രസിഡണ്ട് പി. എസ്. ഷംസുദ്ദീന്‍ അദ്ധ്യക്ഷത വഹിച്ചു. 10, 12 ക്ലാസുകളില്‍ വിജയം വരിച്ച പന്ത്രണ്ടോളം വിദ്യാര്‍ത്ഥികളെ കെ.എസ് നിസാര്‍, പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കെ അനീസ് എന്നിവര്‍ ചേര്‍ന്ന് ഉപഹാരം നല്‍കി അനുമോദിച്ചു. കെ അനീസ് അനുമോദന പ്രഭാഷണം നടത്തി. യൂണിറ്റ് സെക്രട്ടറി ആസിയ അനീസ് സ്വാഗതവും ജില്ലാ സമിതി അംഗം എം. എച്ച് റഫീഖ് സമാപനവും നിര്‍വഹിച്ചു.

ADVERTISEMENT
error: Content is protected !!