കുന്നംകുളത്ത് നിയന്ത്രണം നഷ്ടപ്പെട്ട കാർ സ്വകാര്യ വ്യക്തിയുടെ പറമ്പിലേക്ക് ഇടിച്ചു കയറി അപകടം.കുറുക്കൻപാറ കുരിശുപള്ളിക്ക് സമീപം നിയന്ത്രണം നഷ്ടപ്പെട്ട കാർ സ്വകാര്യ വ്യക്തിയുടെ പറമ്പിലേക്ക് ഇടിച്ചു കയറി. ഞായറാഴ്ച രാത്രി 9 മണിയോടെയായിരുന്നു അപകടം. മാരുതി റിറ്റ്സ് കാർ ആണ് അപകടത്തിൽപ്പെട്ടത്. പറമ്പിൽ ഉണ്ടായിരുന്ന കോൺഗ്രീറ്റ് ഷെഡ്ഡിലേക്ക് കാർ ഇടിച്ച് കയായിരുന്നു.