നെല്ലുവായ് ശ്രീ ധന്വന്തരി ആയുര്‍വേദ റിസര്‍ച്ച് സെന്ററിനെ ആയുര്‍വേദ ടൂറിസവുമായി ബന്ധപ്പെടുത്തുന്നതിനു വേണ്ട നടപടികള്‍ സ്വീകരിക്കും

ഇന്ത്യയിലെ പ്രഥമ ധന്വന്തരി ക്ഷേത്രമായ കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള നെല്ലുവായ് ശ്രീ ധന്വന്തരി ക്ഷേത്രത്തിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന നെല്ലുവായ് ശ്രീ ധന്വന്തരി ആയുര്‍വേദ റിസര്‍ച്ച് സെന്ററിനെ ആയുര്‍വേദ ടൂറിസവുമായി ബന്ധപ്പെടുത്തുന്നതിനു വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും , കിടത്തിചികിത്സക്കുള്ള സംവിധാനം ഒരുക്കുന്നതിന്റെ ഭാഗമായി പുതിയ കെട്ടിടം നിര്‍മ്മിക്കുവാനും വികസനസമിതി യോഗം തീരുമാനിച്ചു. നിലവില്‍ ധന്വന്തരി ക്ഷേത്രം കേരള ടൂറിസം മാപ്പില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഈ ക്ഷേത്രത്തില്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് ഭക്തര്‍ എത്തുന്നുണ്ട്. ആയുര്‍വേദ ചികിത്സയുമായി അഭേദ്യബന്ധം ക്ഷേത്രത്തിനുള്ളതിനാല്‍ ആയുര്‍വേദ രംഗത്തെ പ്രമുഖരടക്കം ഒട്ടേറെപേര്‍ ദിവസവും എത്തുന്നുണ്ട്. താമസിച്ച് ദര്‍ശനം നടത്തുന്നതിനുമുള്ള പോരായ്മ ഉടന്‍ പരിഹരിക്കുമെന്നും വികസന സമിതി ഭാരവാഹികള്‍ അറിയിച്ചു.വികസനസമിതി യോഗത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. ബസന്ത്‌ലാല്‍ അധ്യക്ഷനായി.