26 C
Kunnamkulam
Saturday, July 11, 2026
Home Bureaus Perumpilavu പെരുമ്പിലാവ് അന്‍സാര്‍ വിമന്‍സ് കോളേജില്‍ ബിരുദദാന ചടങ്ങ് നടത്തി

പെരുമ്പിലാവ് അന്‍സാര്‍ വിമന്‍സ് കോളേജില്‍ ബിരുദദാന ചടങ്ങ് നടത്തി

പോലീസ് അക്കാദമി ഡയറക്ടറും, എ.ഡി.ജി.പിയുമായ പി.വിജയന്‍ ഐ.പി.എസ്. ബിരുദദാന ചടങ്ങിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. കോളേജ് പ്രിന്‍സിപ്പല്‍ ജെ.ഫരീദ അധ്യക്ഷത വഹിച്ചു. ജേര്‍ണലിസം ആന്‍ഡ് മാസ്സ് കമ്മ്യൂണിക്കേഷന്‍, സൈക്കോളജി, കമ്പ്യൂട്ടര്‍ സയന്‍സ് എന്നീ വിഷയങ്ങളില്‍ സര്‍വകലാശാല തലത്തില്‍ റാങ്ക് നേടിയ വിദ്യാര്‍ത്ഥികളെ ചടങ്ങില്‍ ഉപഹാരം നല്‍കി ആദരിച്ചു. അന്‍സാരി ചാരിറ്റബിള്‍ ട്രസ്റ്റ് സെക്രട്ടറി ഇ.എ.കുഞ്ഞഹമ്മദ്, ഹയര്‍ എജുക്കേഷന്‍ ഡയറക്ടര്‍ ഷാജു മുഹമ്മദുണ്ണി എന്നിവര്‍ സംസാരിച്ചു. വൈസ് പ്രിന്‍സിപ്പല്‍ ആരിഫ് ടി.എ, ട്രസ്റ്റ് അംഗങ്ങളായ ഇ.എം. മുഹമ്മദ് അമീന്‍ , മുഹമ്മദ്കുട്ടി കൊരട്ടിക്കര, ഇ.വി.എം.ഷെരീഫ്, പി.ആര്‍.ഒ. അഡ്വ:മസൂദ്അലി , വിവിധ വകുപ്പ് മേധാവികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

ADVERTISEMENT
error: Content is protected !!