കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഗുരുവായൂര്‍, സമ്പൂര്‍ണ്ണ നിയോജകമണ്ഡലം കണ്‍വെന്‍ഷന്‍ ബുധനാഴ്ച

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഗുരുവായൂര്‍, സമ്പൂര്‍ണ്ണ നിയോജകമണ്ഡലം കണ്‍വെന്‍ഷന്‍ ബുധനാഴ്ച സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഉച്ചയ്ക്ക് 02.30 ന് ചാവക്കാട് വ്യാപാഭവനില്‍ സംഘടന സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡന്റ് കെ.വി. അബ്ദുള്‍ ഹമീദ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യും. വിവിധ പദ്ധതികളായ ‘ഹോം ഫോര്‍ എവരി വണ്‍, വി കെയര്‍ ആരോഗ്യസുരക്ഷ, ഭദ്രം, ഭദ്രം+ കുടുംബ സുരക്ഷാ പദ്ധതി എന്നിവയെകുറിച്ച് വ്യാപാരി നേതാക്കളില്‍ അവബോധം വളര്‍ത്തുന്നതിനും നിലവിലുള്ള സംഘടനാ പ്രവര്‍ത്തനങ്ങളും ചര്‍ച്ച ചെയ്യും.

ജില്ലാ വൈസ് പ്രസിഡന്റ് ലൂക്കോസ് തലക്കോട്ടൂര്‍, ജനറല്‍ സെക്രട്ടറി എന്‍.ആര്‍. വിനോദ്കുമാര്‍, ട്രഷറര്‍ ജോയ് മുത്തേടന്‍ എന്നിവരും മണ്ഡലത്തിലെ മുഴുവന്‍ യൂണിറ്റുകളിലേയും ഭാരവാഹികളും എക്‌സിക്യൂട്ടീവ് അംഗങ്ങളും പങ്കെടുക്കും. സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡന്റ് കെ.വി. അബ്ദുള്‍ ഹമീദ്, ജില്ല വൈസ് പ്രസിഡന്റ് ലൂക്കോസ് തലക്കോട്ടൂര്‍, ജില്ല സെക്രട്ടേറിയറ്റ് മെമ്പര്‍ ജോജി തോമസ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

ADVERTISEMENT