25.9 C
Kunnamkulam
Tuesday, July 28, 2026
Home Bureaus Punnayurkulam ലോറിക്ക് പിറകില്‍ പോലീസ് ജീപ്പ് ഇടിച്ച് അപകടം; രണ്ട് പോലീസുകാര്‍ക്ക് പരിക്ക്

ലോറിക്ക് പിറകില്‍ പോലീസ് ജീപ്പ് ഇടിച്ച് അപകടം; രണ്ട് പോലീസുകാര്‍ക്ക് പരിക്ക്

അകലാട് ലോറിക്ക് പിറകില്‍ പോലീസ് ജീപ്പ് ഇടിച്ച് അപകടം, രണ്ട്
പോലീസുകാര്‍ക്ക് പരിക്ക്. കൊല്ലം ചവറ സ്വദേശികളുമായ സുരാജ് (31) , വിനീഷ് (38) എന്നിവര്‍ക്കാണ് പരിക്ക് പറ്റിയത്. ചാവക്കാട് പൊന്നാനി ദേശീയപാതയിലെ അകലാട് ഒറ്റൈനിയില്‍ വെച്ചായിരുന്നു അപകടം നടന്നത്. കൊല്ലം തെക്കുഭാഗം പോലീസ് സ്റ്റേഷനിലെ ജീപ്പ് ലോറിക്ക് പിറകില്‍ ഇടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തില്‍ നിസാര പരിക്കേറ്റ പോലീസുകാരെ അകലാട് മൂന്നൈനി വി.കെയര്‍ ആംബുലന്‍സ് പ്രവര്‍ത്തകര്‍ ചാവക്കാട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ADVERTISEMENT
error: Content is protected !!