24.6 C
Kunnamkulam
Tuesday, August 4, 2026
Home Bureaus Guruvayur പരിസ്ഥിതി മിത്രം പുരസ്‌കാരം ഗുരുവായൂര്‍ നഗരസഭയ്ക്ക്‌; മുഖ്യമന്ത്രിയില്‍ നിന്നും ഏറ്റുവാങ്ങി

പരിസ്ഥിതി മിത്രം പുരസ്‌കാരം ഗുരുവായൂര്‍ നഗരസഭയ്ക്ക്‌; മുഖ്യമന്ത്രിയില്‍ നിന്നും ഏറ്റുവാങ്ങി

പരിസ്ഥിതി മിത്രം പുരസ്‌കാരം മുഖ്യമന്ത്രി പിണറായി വിജയനില്‍ നിന്നും ഗുരുവായൂര്‍ നഗരസഭക്ക് വേണ്ടി ചെയര്‍മാന്‍ എം കൃഷ്ണദാസ് ഏറ്റുവാങ്ങി. നഗരസഭ സെക്രട്ടറി എച് അഭിലാഷ് കുമാര്‍, കൗണ്‍സിലര്‍മാരായ ബിബിത മോഹനന്‍, ദേവിക ദിലീപ്, സിന്ധു ഉണ്ണി, ബിന്ദു പുരുഷോത്തമന്‍, ക്ലീന്‍ സിറ്റി മാനേജര്‍ ശിവകുമാര്‍, ഹെല്‍ത്ത് ഓഫീസര്‍ ഹര്‍ഷിദ് എന്നിവരും സന്നിഹിതരായിരുന്നു. ഒരുലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. പരിസ്ഥിതി സംരക്ഷണ രംഗത്ത് ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെക്കുന്ന വ്യക്തികളെയും, സംഘടനകളേയും, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളേയും ആദരിക്കുന്നതിനാണ് പരിസ്ഥിതി മിത്രം പുരസ്‌കാരം ഏര്‍പ്പെടുത്തിയിട്ടുള്ളത്.

ADVERTISEMENT
error: Content is protected !!