24.5 C
Kunnamkulam
Tuesday, August 4, 2026
Home Bureaus Kunnamkulam പുരോഗമന കലാസാഹിത്യ സംഘം കുന്നംകുളം സൗത്ത് യൂണിറ്റ് കണ്‍വെന്‍ഷന്‍ നടത്തി

പുരോഗമന കലാസാഹിത്യ സംഘം കുന്നംകുളം സൗത്ത് യൂണിറ്റ് കണ്‍വെന്‍ഷന്‍ നടത്തി

പുരോഗമന കലാസാഹിത്യ സംഘം കുന്നംകുളം സൗത്ത് യൂണിറ്റ് കണ്‍വെന്‍ഷന്‍ പൊര്‍ക്കളേങ്ങാട് വായനശാലയില്‍ വെച്ച് നടന്നു. യൂണീറ്റ് പ്രസിഡന്റ് ബാലകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ച കണ്‍വെന്‍ഷന്‍ കേരള പട്ടികജാതി-പട്ടിക വര്‍ഗ കമ്മീഷന്‍ അംഗം ടി കെ വാസു ഉദ്ഘാടനം ചെയ്തു. പുകസ കുന്നംകുളം മേഖല സെക്രട്ടറി സുഭാഷ് പി തങ്കന്‍, മേഖല വൈ പ്രസിഡന്റ് അഡ്വ നിമ്മി ബിനോയ്, സിപിഎം കുന്നംകുളം സൗത്ത് ലോക്കല്‍ സെക്രട്ടറി സി കെ ലിജീഷ് തുടങ്ങിയവര്‍ സംസാരിച്ചു. യൂണീറ്റ് സെക്രട്ടറി ഡോ. ജിജി പോള്‍ സ്വാഗതവും ടി.യു. രാജീവ് നന്ദിയും പറഞ്ഞു. കണ്‍വെന്‍ഷനില്‍ പ്രസിഡന്റായി സിന്ധു ഭദ്ര, സെക്രട്ടറി- ടി യു രാജീവ്, ട്രഷറര്‍ ഇ.എ രാധാകൃഷ്ണന്‍ എന്നിവരടങ്ങിയ കമ്മറ്റിയെയും തിരഞ്ഞെടുത്തു.

ADVERTISEMENT
error: Content is protected !!