28.3 C
Kunnamkulam
Sunday, November 15, 2026
Home Bureaus Kunnamkulam ഭക്തിനിര്‍ഭരമായി കുന്നംകുളം ചീരംകുളം ഭഗവതി ക്ഷേത്രത്തിലെ ഉത്തരം വെപ്പ് കര്‍മ്മം

ഭക്തിനിര്‍ഭരമായി കുന്നംകുളം ചീരംകുളം ഭഗവതി ക്ഷേത്രത്തിലെ ഉത്തരം വെപ്പ് കര്‍മ്മം

0

പുനരുദ്ധാരണം നടക്കുന്ന കുന്നംകുളം ചീരംകുളം ഭഗവതി ക്ഷേത്രത്തിലെ ഉത്തരം വെപ്പ് കര്‍മ്മം ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ നടന്നു. ഞായറാഴ്ച രാവിലെ 8 നും 10.15 നും ഇടയിലുള്ള ശുഭമുഹൂര്‍ത്തത്തില്‍ ക്ഷേത്രം മേല്‍ശാന്തി അമനകര ശിബി തിരുമേനി, കുറ്റനാട് സുനില്‍ സുകുമാരന്‍ ആചാരി എന്നിവരുടെ മുഖ്യ കാര്‍മ്മികത്വത്തിലായിരുന്നു ചടങ്ങുകള്‍ നടന്നത്. രാവിലെ 8.30 ഓടെ വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ ഉത്തരം ക്ഷേത്ര പ്രദക്ഷിണം വെച്ച്, പൂജാദികര്‍മ്മങ്ങളോടെ പുതിയ ശ്രീകോവിലില്‍ സ്ഥാപിച്ചു. ചടങ്ങില്‍ പങ്കെടുക്കാനെത്തിയ എല്ലാ ഭക്തജനങ്ങള്‍ക്കും ക്ഷേത്രത്തില്‍ പ്രഭാതഭക്ഷണം ഒരുക്കിയിരുന്നു. നിരവധി ഭക്തജനങ്ങള്‍ ചടങ്ങില്‍ പങ്കെടുത്തു.

ADVERTISEMENT
error: Content is protected !!