26.3 C
Kunnamkulam
Friday, September 11, 2026
Home Bureaus Punnayurkulam ബൈക്കും കാറും കൂട്ടിയിടിച്ച് അപകടം; 5 വയസ്സുകാരന്റെ നില ഗുരുതരം

ബൈക്കും കാറും കൂട്ടിയിടിച്ച് അപകടം; 5 വയസ്സുകാരന്റെ നില ഗുരുതരം

88

പുന്നയൂര്‍ക്കുളം കുന്നത്തൂരില്‍ ബൈക്കും കാറും കൂട്ടിയിടിച്ച് 5 വയസ്സുകാരനടക്കം മൂന്ന് പേര്‍ക്ക് പരിക്ക്. കുട്ടിയുടെ നില ഗുരുതരം. കടിക്കാട് കിട്ടപ്പടി സ്വദേശികളായ, കാഞ്ഞങ്ങാട് 36 വയസുള്ള ജിനെഷ്, മകന്‍ 5 വയസുള്ള ദ്രുവ്, സഹോദരിയുടെ മകന്‍ 15 വയസുള്ള ആദി എന്നിവര്‍ക്കാണ് പരിക്കു പറ്റിയത്. ദേവാസുരം ബാറിനു സമീപം തിങ്കളാഴ്ച്ച രാത്രിയിലാണ് അപകടമുണ്ടായത്.  ആല്‍ത്തറ ഭാഗത്ത് നിന്ന് വരികയായിരുന്ന ബൈക്കും എതിരെ വരികയായിരുന്ന കാറും കൂട്ടിയിടിക്കുകായിരുന്നു. മൂവരേയും കാരുണ്യം ആംബുലന്‍സ് പ്രവര്‍ത്തകര്‍ പുന്നയൂര്‍ക്കുളം ശാന്തി ആശുപത്രിയിലും, തുടര്‍ന്ന് കാരുണ്യം ആംബുലന്‍സ് പ്രവര്‍ത്തകരും സേവാഭാരതി ആംബുലന്‍സ് പ്രവര്‍ത്തകരും കൂടി കുന്നംകുളം മലങ്കര ആശുപത്രിയിലും പ്രവേശിപ്പിച്ചു. പരിക്ക് സാരമാണെന്നതിനാല്‍ കുട്ടിയെയും ജിനേഷിനെയും പിന്നീട് തൃശൂരിലെ സ്വകാര്യ ആശുപത്രികളിലേക്കും മാറ്റി.

ADVERTISEMENT
error: Content is protected !!