25.5 C
Kunnamkulam
Friday, September 11, 2026
Home Bureaus Kechery മൈലാഞ്ചിയിടല്‍ മത്സരം സംഘടിപ്പിച്ചു

മൈലാഞ്ചിയിടല്‍ മത്സരം സംഘടിപ്പിച്ചു

98

വലിയ പെരുന്നാള്‍ ആഘോഷങ്ങളുടെ ഭാഗമായി കേച്ചേരി എം.ഐ.സി അല്‍ അമീന്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ മൈലാഞ്ചിയിടല്‍ മത്സരം സംഘടിപ്പിച്ചു. ഹൈസ്‌കൂള്‍ – ഹയര്‍ സെക്കണ്ടറി വിഭാഗങ്ങളിലായി നടന്ന മത്സരത്തില്‍ നിരവധി വിദ്യാര്‍ത്ഥിനികള്‍ പങ്കെടുത്തു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സുജ ഫ്രാന്‍സിസ് ഉദ്ഘാടനം ചെയ്തു. പ്രധാന അധ്യാപിക സുമി കെ. റോസ് അധ്യക്ഷയായി.
സ്റ്റാഫ് സെക്രട്ടറി ടോം മാര്‍ട്ടിന്‍, അധ്യാപകരായ രാഹുല്‍ എസ് ചുങ്കത്ത്, തസ്നി, ഷാമില, ജിത, ഷാനി മാസ്റ്റര്‍, രാഹുല്‍ ബാബു എന്നിവര്‍ സംസാരിച്ചു. മത്സരത്തില്‍ എ.എസ് ആമിനത്ത് സാദിയ, കെ.എം. ഷംസിയ, കെ.എ.ഹാദിയ, എന്നിവര്‍ വിജയികളായി.

ADVERTISEMENT
error: Content is protected !!