24.6 C
Kunnamkulam
Tuesday, July 28, 2026
Home Bureaus Erumapetty വി.മറിയം ത്രേസ്യ കുടുംബ യൂണിറ്റ് വാര്‍ഷികാഘോഷം സംഘടിപ്പിച്ചു

വി.മറിയം ത്രേസ്യ കുടുംബ യൂണിറ്റ് വാര്‍ഷികാഘോഷം സംഘടിപ്പിച്ചു

വെള്ളറക്കാട് ഇടവകയിലെ വിശുദ്ധ മറിയം ത്രേസ്യ കുടുംബ യൂണിറ്റ് വാര്‍ഷികാഘോഷം വിശുദ്ധയുടെ തിരുനാള്‍ ദിനത്തില്‍ ആഘോഷിച്ചു. വെള്ളറക്കാട് സെന്റ് ഫ്രാന്‍സിസ് സേവിയര്‍ പള്ളിയുടെ ജൂബിലി പാരിഷ് ഹാളില്‍, ഇടവക വികാരി ഫാ. ജോഫി ചിറ്റിലപ്പിള്ളി ഉദ്ഘാടനം നിര്‍വഹിച്ചു. യൂണിറ്റ് പ്രസിഡന്റ് യേശുദാസ് വടക്കെത്തല അദ്ധ്യക്ഷത വഹിച്ചു. സിജോ കൂത്തൂര്‍, ഇ.ടി സേവ്യര്‍, നിഷ ജാക്ക്‌സണ്‍ എന്നിവര്‍ സംസാരിച്ചു. സി.ജി ജാക്ക്‌സണ്‍,

ഡോ.ആന്റണി മാസ്റ്റര്‍, വിനീത സേവിയര്‍, മോണ്‍സി, ലൈജോ ബോണിസ്, റെജി ഷിജോ എന്നിവര്‍ നേതൃത്വം നല്‍കി. യൂണിറ്റിലെ മുതിര്‍ന്ന അംഗമായ കൂത്തൂര്‍ ത്രേസ്യ അന്തോണിയെ പൊന്നാടയണിയിച്ച് ആദരിച്ചു. യൂണിറ്റ് അംഗങ്ങളുടെ വിവിധ കലാപരിപാടികള്‍, സ്‌നേഹ വിരുന്ന് എന്നിവ ഉണ്ടായിരുന്നു.

ADVERTISEMENT
error: Content is protected !!