24.5 C
Kunnamkulam
Tuesday, July 28, 2026
Home Bureaus Erumapetty എരുമപ്പെട്ടി ഗവ. എല്‍.പി.സ്‌കൂളില്‍ തൃശൂര്‍ ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ സന്ദര്‍ശനം നടത്തി

എരുമപ്പെട്ടി ഗവ. എല്‍.പി.സ്‌കൂളില്‍ തൃശൂര്‍ ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ സന്ദര്‍ശനം നടത്തി

എരുമപ്പെട്ടി ഗവ. എല്‍.പി.സ്‌കൂളില്‍ കുട്ടികള്‍ക്ക് ഭക്ഷ്യ വിഷബാധയുണ്ടായ  സംഭവത്തില്‍ തൃശൂര്‍ ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. ടി.വി.അനൂപ് സ്‌കൂളില്‍ സന്ദര്‍ശനം നടത്തി. പ്രധാന അധ്യാപികയുമായി ചര്‍ച്ച നടത്തിയതിന് ശേഷം സ്‌കൂള്‍ കോമ്പൗണ്ടും കിണറും ടോയ്‌ലറ്റുകളും പാചകപുരയും പരിശോധിച്ചു. എരുമപ്പെട്ടി സാമൂഹികാരോഗ്യ കേന്ദ്രം ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തില്‍ ഇന്നും സ്‌കൂളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. കിണര്‍ സൂപ്പര്‍ ക്ലോറിനേഷന്‍ നടത്തിയതായും സ്‌കൂള്‍ കോമ്പൗണ്ടും ക്ലാസ് മുറികളും ടോയ്‌ലറ്റുകളും അണു നശീകരണം നടത്തിയതിനാല്‍ പഠനം തുടരുന്നതില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും വെള്ളം തിളപ്പിച്ചതിന് ശേഷം മാത്രമേ കുട്ടികള്‍ക്ക് നല്‍കാന്‍ പാടുള്ളുവെന്ന നിര്‍ദേശം നല്‍കിയതായും ഡെപ്യൂട്ടി ഡി.എം.ഒ അറിയിച്ചു.

ADVERTISEMENT
error: Content is protected !!