25.5 C
Kunnamkulam
Saturday, September 12, 2026
Home Bureaus Kechery ചൂണ്ടലില്‍ സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസ്സിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു

ചൂണ്ടലില്‍ സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസ്സിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു

1989

ചൂണ്ടലില്‍ സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസ്സിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു. ചൂണ്ടല്‍ മേലേക്കാവ് പൊന്നരാശ്ശേരി കുമാരന്‍ മകന്‍ മനോജാണ് മരിച്ചത്. ചൊവ്വാഴ്ച്ച ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു അപകടം. ചൂണ്ടല്‍ പാടത്തെ പെട്രോള്‍ പമ്പിലേക്ക് ബൈക്ക് തിരിക്കുന്നതിനിടെയാണ് തൃശൂരില്‍ നിന്നും കുറ്റിപ്പുറത്തേക്ക് വരികയായിരുന്ന സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസ്സ് ബൈക്കിന് പിറകിലിടിച്ചത്. പെട്രോള്‍ പമ്പ് ജീവനക്കാരും, കേച്ചേരി ആക്ടസ് പ്രവര്‍ത്തകരും ചേര്‍ന്ന് രക്ഷാ പ്രവര്‍ത്തനം നടത്തി മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ADVERTISEMENT
error: Content is protected !!