24.8 C
Kunnamkulam
Sunday, July 26, 2026
Home Bureaus Perumpilavu പൊന്നാനി-ഗുരുവായൂര്‍ റൂട്ടില്‍ സ്വകാര്യബസുകള്‍ പണിമുടക്കിലേക്ക്

പൊന്നാനി-ഗുരുവായൂര്‍ റൂട്ടില്‍ സ്വകാര്യബസുകള്‍ പണിമുടക്കിലേക്ക്

 

പൈപ്പിടാന്‍ 2 വര്‍ഷം മുന്‍പ് പൊളിച്ചിട്ട പൊന്നാനി-ഗുരുവായൂര്‍ സംസ്ഥാന പാത ജൂണ്‍ 30നകം ടാറിങ് നടത്തിയില്ലെങ്കില്‍ ബസ്സ് സര്‍വീസ് നിര്‍ത്തിവെയ്ക്കുമെന്ന നിലപാടിലാണ് ബസ്സുടമകള്‍. റോഡ് തകര്‍ന്നു കിടക്കുന്നതിനാല്‍ ബസുകളുടെ ട്രിപ്പ് മുടങ്ങുന്നതിനാലും സമയത്ത് ഓടിയെത്താന്‍ കഴിയാത്തതിനാലും വലിയ ദുരിതമാണ് ജീവനക്കാര്‍ നേരിടുന്നത്. മാത്രവുമല്ല ബസുകള്‍ക്ക് അറ്റകുറ്റപ്പണിക്കായി ഭീമമായ സംഖ്യയും ചിലവ് വരുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ജൂലൈ ഒന്ന് മുതല്‍ സര്‍വീസ് നിറുത്തി സമരം നടത്താന്‍ പ്രൈവറ്റ് ബസ് തൊഴിലാളി യൂണിയന്‍ പുത്തന്‍പള്ളി യൂണിറ്റ്
കമ്മിറ്റി യോഗം തീരുമാനിച്ചിരിക്കുന്നത്. പൊന്നാനി-എരമംഗലം-ഗുരുവായൂര്‍, പൊന്നാനി- പുത്തന്‍പള്ളി-കുന്നംകുളം റൂട്ടില്‍ ഓടുന്ന
സ്വകാര്യ ബസുകളിലെ തൊഴിലാളികളാണ് സമരം നടത്തുമെന്ന് കാണിച്ച് പെരുമ്പടപ്പ് പൊലീസിന് കത്തു നല്‍കിയത്.*

ADVERTISEMENT
error: Content is protected !!