28.9 C
Kunnamkulam
Sunday, September 20, 2026
Home Bureaus Chavakkad രാഹുല്‍ മാങ്കൂട്ടത്തില്‍ നയിക്കുന്ന യങ് ഇന്ത്യ ക്യാമ്പയിന്‍ ജൂലൈ 26ന് ഒരുമനയൂരില്‍

രാഹുല്‍ മാങ്കൂട്ടത്തില്‍ നയിക്കുന്ന യങ് ഇന്ത്യ ക്യാമ്പയിന്‍ ജൂലൈ 26ന് ഒരുമനയൂരില്‍

333

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തില്‍ നയിക്കുന്ന യങ്ങ് ഇന്ത്യ മീറ്റിന്റെ ഗുരുവായൂര്‍ നിയോജകമണ്ഡല തല സംഘാടക സമിതി ഓഫീസ് ഒരുമനയൂര്‍ മാങ്ങോട്ടുപടിയില്‍ ആരംഭിച്ചു. ബൂത്ത്തല പ്രതിനിധികളുമായി സംസ്ഥാന നേതൃത്വം സംവദിക്കുന്ന യങ്ങ് ഇന്ത്യ ക്യാമ്പയിന്‍ ജൂലൈ 26ന് ഒരുമനയൂരില്‍ വെച്ച് സംഘടിപ്പിക്കും. സംഘാടക സമിതി ഓഫീസ് ഒരുമനയൂര്‍ മണ്ഡലം കോണ്‍ഗ്രസ്സ് പ്രസിഡന്റ് ഹംസ കാട്ടത്തറ ഉദ്ഘാടനം ചെയ്തു. യൂത്ത് കോണ്‍ഗ്രസ്സ് നിയോജകമണ്ഡലം പ്രസിഡന്റ് തെബ്ഷീര്‍ മഴുവഞ്ചേരി അധ്യക്ഷത വഹിച്ചു. ഒരുമനയൂര്‍ മണ്ഡലം കോണ്‍ഗ്രസ്സ് മുന്‍ പ്രസിഡന്റ് കെ.ജെ ചാക്കോ മുഖ്യാതിഥിയായി. യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റുമാരായ ഫദിന്‍ രാജ്, ഹുസൈന്‍, ജാസിം, ശിഹാബ്, പ്രലോഭ്, കോണ്‍ഗ്രസ്സ്, യൂത്ത് കോണ്‍ഗ്രസ്സ് നേതാക്കളും സംസാരിച്ചു.

ADVERTISEMENT
error: Content is protected !!