24.8 C
Kunnamkulam
Sunday, July 26, 2026
Home Bureaus Kechery ഏനാമാക്കല്‍ നെഹ്‌റു പാര്‍ക്കിനു മുന്നിലെ റോഡ് ചെളിക്കുളമായി

ഏനാമാക്കല്‍ നെഹ്‌റു പാര്‍ക്കിനു മുന്നിലെ റോഡ് ചെളിക്കുളമായി

ഏനാമാക്കല്‍ നെഹ്‌റു പാര്‍ക്കിനു മുന്നിലെ റോഡ് ചെളിക്കുളമായി. ടിപ്പര്‍ ലോറിയില്‍ കൊണ്ടു പോകുന്ന മണ്ണ് റോഡിലേക്ക് വീണാണ് റോഡില്‍ ചെളി നിറഞ്ഞിരിക്കുന്നത്. ചെളിയില്‍ തെന്നി ദിനംപ്രതി നിരവധി അപകടങ്ങളാണ് നടക്കുന്നത്. ഫേസ് കനാലിലെ റിങ്ങ് ബണ്ട് പൊളിച്ചതിനെ തുടര്‍ന്ന് അവശേഷിക്കുന്ന മണ്ണ് ടിപ്പര്‍ ലോറിയില്‍ കൊണ്ടു പോകുമ്പോഴാണ് റോഡില്‍ വീഴുന്നത്. മഴ പെയ്ത വെള്ളം കൂടിയാകുമ്പോള്‍ ഇത് ചെളിയായി മാറുകയും ഇരുചക്ര വാഹനങ്ങള്‍ തെന്നി അപകടത്തില്‍പെടുന്നതും പതിവാകുകയാണ്.

 

ADVERTISEMENT
error: Content is protected !!