29.3 C
Kunnamkulam
Sunday, July 26, 2026
Home Bureaus Guruvayur മാലിന്യം നഗരസഭ കൊണ്ട് പോകാത്തതില്‍ നാട്ടുകാരുടെ പ്രതിഷേധം.

മാലിന്യം നഗരസഭ കൊണ്ട് പോകാത്തതില്‍ നാട്ടുകാരുടെ പ്രതിഷേധം.

ഗുരുവായൂര്‍ നഗരസഭ 12-ാ0 വാര്‍ഡ് അങ്ങാടിത്താഴം പഞ്ചാരമുക്ക് റോഡിനരികില്‍ ചെറിയ തോടില്‍ നിന്നും പ്ലാസിറ്റിക് അടക്കമുള്ള മാലിന്യം നഗരസഭ കൊണ്ട് പോകാത്തതില്‍ നാട്ടുകാരുടെ പ്രതിഷേധം. ശക്തമായ പെയ്യുന്ന മഴയത്ത് റോഡരികില്‍ മാലിന്യം കൂട്ടി വെക്കുമ്പോള്‍ മാലിന്യം തോടിലേക്ക് ഒലിച്ചിറങ്ങുകയും വെള്ളം ഒഴുകിപോകുന്നതിന് തടസ്സമാവുകയും ചെയ്യുന്നുണ്ട്.എത്രയും പെട്ടന്ന് നഗരസഭ മാലിന്യം എടുത്തുമാറ്റണം എന്ന് നാട്ടുകാരും പൊതു പ്രവര്‍ത്തകരുമായ നൗഷാദ് അഹമ്മു, അനീഷ് പാലയൂര്‍, ഷജീര്‍ അങ്ങാടി, ഷമീര്‍ മോസ്‌കോ എന്നിവര്‍ ആവശ്യപ്പെട്ടു.ജനങളുടെ ആരോഗ്യം സംരക്ഷിക്കേണ്ട നഗരസഭ ആരോഗ്യ വകുപ്പ് തന്നെ ഇത്തരം പ്രവര്‍ത്തി ചെയ്യുന്നത് ജനങ്ങളോടുള്ള വെല്ലുവിളി ആണെന്ന് നൗഷാദ് അഹമ്മു അഭിപ്രായപെട്ടു

ADVERTISEMENT
error: Content is protected !!