27.6 C
Kunnamkulam
Wednesday, July 29, 2026
Home Bureaus Punnayurkulam പുന്നയൂര്‍ ഗ്രാമപഞ്ചായത്ത് മൂന്നാമത് പ്രസിഡന്റ് പ്രതിഭാ പുരസ്‌കാര സമര്‍പ്പണം ഉദ്ഘാടനം നടത്തി

പുന്നയൂര്‍ ഗ്രാമപഞ്ചായത്ത് മൂന്നാമത് പ്രസിഡന്റ് പ്രതിഭാ പുരസ്‌കാര സമര്‍പ്പണം ഉദ്ഘാടനം നടത്തി

പുന്നയൂര്‍ ഗ്രാമപഞ്ചായത്ത് മൂന്നാമത് പ്രസിഡന്റ് പ്രതിഭാ പുരസ്‌കാര സമര്‍പ്പണം മുന്‍ കേരള സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫസര്‍ സി രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പരിധിയിലെ എസ്.എസ്.എല്‍.സി., പ്ലസ് ടു പരീക്ഷകളില്‍ ഫുള്‍ എപ്ലസ് നേടിയ വിദ്യാര്‍ത്ഥികളെയും, നീറ്റ് പരീക്ഷയില്‍ ഉയര്‍ന്ന റാങ്ക് നേടിയ വിദ്യാര്‍ത്ഥിയെയും യു.എസ്.എസ്, എല്‍.എസ്.എസ് പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെയുമാണ് ആദരിച്ചത്. പുന്നയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി.വി. സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു.ഗുരുവായൂര്‍ എം.എല്‍.എ. എന്‍.കെ. അക്ബര്‍ മുഖ്യാതിഥിയായി. വൈസ് പ്രസിഡണ്ട് സുഹറ ബക്കര്‍, സ്ഥിരം സമിതി അധ്യക്ഷരായ കെ.എ. വിശ്വനാഥന്‍ മാസ്റ്റര്‍.എ.കെ.വിജയന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം ജിസ്‌ന ലത്തീഫ്, ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

ADVERTISEMENT
error: Content is protected !!