27.6 C
Kunnamkulam
Wednesday, July 29, 2026
Home CCTV Desk തീവണ്ടി യാത്രക്കാരില്‍നിന്ന് 25 ലക്ഷം കവര്‍ന്ന സംഭവം; ഒരാള്‍ കൂടി അറസ്റ്റില്‍

തീവണ്ടി യാത്രക്കാരില്‍നിന്ന് 25 ലക്ഷം കവര്‍ന്ന സംഭവം; ഒരാള്‍ കൂടി അറസ്റ്റില്‍

തീവണ്ടി യാത്രക്കാരില്‍നിന്ന് 25 ലക്ഷം കവര്‍ന്ന സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. തൃശ്ശൂര്‍ അന്തിക്കാട് അരിമ്പൂര്‍ സ്വദേശി 39 വയസ്സുള്ള നിധീഷാണ് അറസ്റ്റിലായത്. തീവണ്ടി യാത്രക്കാരായ വ്യാപാരികളെ പോലീസ്
ഉദ്യോഗസ്ഥരാണെന്ന വ്യാജേന കാറില്‍ കടത്തിക്കൊണ്ടുപോയി പണം കവര്‍ന്ന സംഭവത്തിലാണ് ഇയാള്‍ അറസ്റ്റിലായത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം ഏഴായി. തിങ്കളാഴ്ച ഉച്ചയോടെയാണ് കോയമ്പത്തൂര്‍-കണ്ണൂര്‍ പാസഞ്ചറില്‍ യാത്ര ചെയ്തിരുന്ന മലപ്പുറം സ്വദേശികളായ വ്യാപാരികളെ കഞ്ചിക്കോട് റെയില്‍വേ സ്റ്റേഷനില്‍ ഇറക്കി കാറില്‍ കടത്തിക്കൊണ്ടുപോയി മര്‍ദിച്ച് ഒന്‍പതംഗ സംഘം 25 ലക്ഷം രൂപ കവര്‍ന്നത്. വാളയാര്‍ ഇന്‍സ്‌പെക്ടര്‍ എന്‍.എസ്. രാജീവിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. കേസിലെ മറ്റ് പ്രതികളെയും പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.

ADVERTISEMENT
error: Content is protected !!