29.9 C
Kunnamkulam
Sunday, July 26, 2026
Home Bureaus Chavakkad അപകടഭീഷണിയായി കൂറ്റന്‍ കുടിവെള്ള ടാങ്ക്

അപകടഭീഷണിയായി കൂറ്റന്‍ കുടിവെള്ള ടാങ്ക്

ചാവക്കാട് ടൗണില്‍ സഹകരണറോഡിനു സമീപത്തെ കൂറ്റന്‍ കോണ്‍ക്രീറ്റ് കുടിവെള്ള ടാങ്കിന്റെ ബീമുകള്‍ ദ്രവിച്ചത് അപകടഭീഷണിയാകുന്നു. കുടിവെള്ളടാങ്കറിനെ താങ്ങിനിര്‍ത്തുന്ന തൂണുകളെ ബന്ധിപ്പിക്കുന്ന ബീമുകളാണ് കാലപ്പഴക്കവും യഥാസമയം അറ്റകുറ്റപ്പണികളും നടത്താതെ ദ്രവിച്ചിട്ടുള്ളത്. ജല അതോറിറ്റിക്കു കീഴില്‍ കുന്നംകുളം, ഗുരുവായൂര്‍, ചാവക്കാട് സമഗ്രശുദ്ധജല വിതരണ പദ്ധതിയുടെ ചാവക്കാട് മേഖല കുടിവെള്ള ടാങ്കാണിത്. അധികാരികള്‍ ടാങ്കിന്റെ അപകടാവസ്ഥ മനസ്സിലാക്കിയിട്ടില്ലെന്നും വലിയ അപകടത്തിന് കാത്തുനില്‍ക്കാതെ എത്രയും വേഗം ആവശ്യമായ നടപടി സ്വീകരിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം. വിഷയത്തില്‍ അടിയന്തരമായി ഇടപെടണമെന്നും പ്രശ്‌നം
പരിഹരിക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കണമെന്നുമാവശ്യപ്പെട്ട് നാട്ടുകാരനായ തൈക്കണ്ടിപറമ്പില്‍ താജുദ്ദീന്‍, മന്ത്രി റോഷി അഗസ്റ്റിന്‍, കളക്ടര്‍  എന്നിവര്‍ക്ക് പരാതി നല്‍കി.

ADVERTISEMENT
error: Content is protected !!