26.3 C
Kunnamkulam
Friday, September 11, 2026
Home Bureaus Chavakkad തോട്ടില്‍ വീണ് കാണാതായാളുടെ മൃതദ്ദേഹം കണ്ടെത്തി

തോട്ടില്‍ വീണ് കാണാതായാളുടെ മൃതദ്ദേഹം കണ്ടെത്തി

248

തോട്ടില്‍ വീണ് കാണാതായാളുടെ മൃതദ്ദേഹം കണ്ടെത്തി. ബ്രഹ്‌മകുളം സ്വദേശി സത്യന്റെ (48) മുതദ്ദേഹമാണ് കാക്കശ്ശേരി വിദ്യാവിഹാര്‍ സ്‌കൂളിന്റെ പിന്‍വശത്തെ തോട്ടില്‍ കണ്ടെത്തിയത്. കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് ഇയാള്‍, തോട്ടില്‍ വീണ തേങ്ങ എടുക്കാനുള്ള ശ്രമത്തിനിടെ ഒഴുക്കില്‍പ്പെട്ടത്. കൊച്ചിന്‍ ഫ്രോണ്ടിയര്‍ തോട്ടില്‍ എളവള്ളി ചിറ്റാട്ടുകര റെയില്‍വേ ക്രോസിന് സമീപത്ത് നിന്ന് തിങ്കളാഴ്ച്ച രാവിലെയാണ് സത്യനെ കാണാതായത്. തോട്ടിലെ
ചൂഴിയില്‍ അകപ്പെട്ട് വെള്ളത്തിന്റെ ഒഴുക്കില്‍ പ്പെട്ട് കാണാതായ ഇയാളെ ഗുരുവായൂരില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സും, പാവറട്ടി പോലീസും, നാട്ടുക്കാരും ചേര്‍ന്ന് തിരച്ചല്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.
കുന്നംകുളത്ത് നിന്നുള്ള സ്‌കൂബ ഡൈവര്‍മാരും തിരച്ചിലില്‍ പങ്കെടുത്തിരുന്നു. ബുധനാഴ്ച്ച ഉച്ചയോടെയാണ് മൃതദ്ദേഹം കണ്ടെത്തിയത്. പാവറട്ടി പോലീസ് സ്ഥലത്ത് എത്തി മേല്‍ നടപടികള്‍ സ്വീകരിച്ച ശേഷം മൃതദ്ദേഹം പോസ്റ്റ് മാര്‍ട്ടത്തിനായി കൊണ്ടു പോയി. മരിച്ച സത്യന്‍ അവിവാഹിതനാണ്.

 

ADVERTISEMENT
error: Content is protected !!