25 C
Kunnamkulam
Sunday, September 13, 2026
Home Bureaus Punnayurkulam സാമൂഹ്യവിരുദ്ധര്‍ ലോട്ടറി കട തല്ലി തകര്‍ത്തതായി പരാതി

സാമൂഹ്യവിരുദ്ധര്‍ ലോട്ടറി കട തല്ലി തകര്‍ത്തതായി പരാതി

325

ആല്‍ത്തറ സെന്ററിലെ ലോട്ടറി കട സാമൂഹ്യവിരുദ്ധര്‍ തല്ലി തകര്‍ത്തതായി പരാതി. കടയുടമ വടക്കേക്കാട് പോലീസില്‍ പരാതി നല്‍കി. സുനിലിന്റെ ഉടമസ്ഥതയിലുള്ള ഉദയ ലോട്ടറി ഏജന്‍സി ആണ് സാമൂഹ്യവിരുദ്ധര്‍ തല്ലി തകര്‍ത്തത്. പാലിശ്ശേരി കെട്ടിടത്തില്‍ ആറു വര്‍ഷത്തിലധികമായി സുനില്‍കുമാര്‍ ലോട്ടറി കട നടത്തി വരികയാണ്. ബുധനാഴ്ച രാവിലെ കട തുറക്കാന്‍ എത്തിയപ്പോഴാണ് ലോട്ടറി സ്റ്റാന്‍ഡുകള്‍ തകര്‍ത്ത നിലയില്‍ കണ്ടെത്തിയത്. കേരള വ്യാപാരി വ്യവസായി ഏകോപനസമിതി പുന്നയൂര്‍ക്കുളം യൂണിറ്റ് ഭാരവാഹികള്‍ സ്ഥലം സന്ദര്‍ശിച്ചു. സംഭവത്തില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുകയും എത്രയും പെട്ടെന്ന് കുറ്റവാളികളെ കണ്ടെത്തി മാതൃകാപരമായ ശിക്ഷ നല്‍കണമെന്ന് ഭാരവാഹികള്‍ ആവശ്യപ്പെട്ടു.

 

ADVERTISEMENT
error: Content is protected !!