24.1 C
Kunnamkulam
Friday, August 7, 2026
Home Bureaus Kechery കേച്ചേരി മമ്പഉല്‍ ഹുദ വിമന്‍സ് കോളേജില്‍ ഹാദിയ പഠനത്തിന് തുടക്കമായി

കേച്ചേരി മമ്പഉല്‍ ഹുദ വിമന്‍സ് കോളേജില്‍ ഹാദിയ പഠനത്തിന് തുടക്കമായി

88

കേച്ചേരി മമ്പഉല്‍ ഹുദ വിമന്‍സ് കോളേജില്‍ ഹാദിയ പഠനത്തിന് തുടക്കം കുറിച്ചു.
ജാമിഅ മര്‍ക്കസിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഹാദിയ കോഴ്‌സ് 2025-26 അധ്യയന വര്‍ഷം പഠനാരംഭ പരിപാടി സംഘടിപ്പിച്ചു. മമ്പഉല്‍ ഹുദ അഡ്മിനിസ്‌ട്രേറ്റര്‍ അഷ്‌റഫ് സഖാഫി വാവൂര്‍ പഠനാരംഭം ഉദ്ഘാടനം ചെയ്തു. അബ്ദുല്‍ ലത്തീഫ് നിസാമി , എച്ച്. ആര്‍. മാനേജര്‍ മുസദ്ദിക്, ഹാദിയ പ്രിന്‍സിപ്പല്‍ സ്വഫ് വാന്‍ സഖാഫി, എം.എസ്.ഹെഡ് മുഹമ്മദ് അഹ്‌സനി എന്നിവര്‍ സംസാരിച്ചു.
സ്ത്രീ വിദ്യാഭ്യാസത്തിന്റെയും ശാക്തീകരണത്തിന്റെയും പ്രാധാന്യം മനസ്സിലാക്കി സമൂഹത്തിന്റെ ഉന്നതമായ തലങ്ങളിലേക്ക് പെണ്‍കുട്ടികളെ കൈപിടിച്ചുയര്‍ത്തുകയാണ് കേച്ചേരി
മമ്പഉല്‍ ഹുദ വുമണ്‍സ് കോളേജ്. സ്ത്രീ സമൂഹത്തിന്റെ സാംസ്‌കാരിക,വിദ്യാഭ്യാസ വളര്‍ച്ചയില്‍ മമ്പഉല്‍ ഹുദയുടെ കയ്യൊപ്പ് എന്നും ശ്രദ്ധേയമാണ്.

ADVERTISEMENT
error: Content is protected !!