24.1 C
Kunnamkulam
Friday, August 7, 2026
Home Bureaus Kechery സി.പി.ഐ.എം. നേതാവ് വി.ടി കുമാരന്റെ ചരമവാര്‍ഷികാചരണം സംഘടിപ്പിച്ചു

സി.പി.ഐ.എം. നേതാവ് വി.ടി കുമാരന്റെ ചരമവാര്‍ഷികാചരണം സംഘടിപ്പിച്ചു

29

സി.പി.ഐ.എം. നേതാവ് വി.ടി കുമാരന്റെ ചരമവാര്‍ഷികാചരണം സംഘടിപ്പിച്ചു. എളവള്ളി പഞ്ചായത്തിലും പുവ്വത്തൂര്‍, കാക്കശ്ശേരി പ്രദേശങ്ങളിലും സി പി ഐ (എം) പ്രസ്ഥാനം കെട്ടിപ്പെടുക്കാന്‍ നിര്‍ണ്ണായ പങ്ക് വഹിച്ച വി.ടി കുമാരന്റെ 9-ാമത് ചരമ വാര്‍ഷിക ദിനം ആചരിച്ചു.സി പി ഐ എം ചിറ്റാട്ടുകര ലോക്കല്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ ബ്രാഞ്ചുകളില്‍ പതാക ഉയര്‍ത്തി അനുസ്മരണം സംഘടിപ്പിച്ചു. കാക്കശ്ശേരിയില്‍ നടന്ന അനുസ്മരണ ചടങ്ങ് മണലൂര്‍ ഏരിയ സെക്രട്ടറി പി.എ രമേശന്‍ ഉദ്ഘാടനം ചെയ്തു. ലോക്കല്‍ സെക്രട്ടറി ബി.ആര്‍ സന്തോഷ് അദ്ധ്യക്ഷനായി. പി.ജി സുബിദാസ്, ആഷിക്ക് വലിയകത്ത്, സി എഫ് രാജന്‍, ലതി വേണുഗോപാല്‍ , തുളസി രാമചന്ദ്രന്‍, കെ.ജി സുരേഷ് ബാബു എന്നിവര്‍ സംസാരിച്ചു.

 

ADVERTISEMENT
error: Content is protected !!