24.1 C
Kunnamkulam
Friday, August 7, 2026
Home CCTV Desk ആശയക്കുഴപ്പം നീങ്ങി, തൃശൂര്‍ ജില്ലയില്‍ ശനിയാഴ്ച വിദ്യഭ്യാസസ്ഥാപനങ്ങള്‍ക്ക് അവധി തന്നെ

ആശയക്കുഴപ്പം നീങ്ങി, തൃശൂര്‍ ജില്ലയില്‍ ശനിയാഴ്ച വിദ്യഭ്യാസസ്ഥാപനങ്ങള്‍ക്ക് അവധി തന്നെ

2989

ആശയക്കുഴപ്പം നീങ്ങി, തൃശൂര്‍ ജില്ലയില്‍ ശനിയാഴ്ച വിദ്യഭ്യാസസ്ഥാപനങ്ങള്‍ക്ക് അവധി തന്നെ. ജൂണ്‍ 28 ന് തൃശ്ശൂര്‍ വിദ്യാഭ്യാസ ജില്ലയ്ക്ക് മാത്രം പ്രവര്‍ത്തിദിനമായി നിശ്ചയിച്ച്, തൃശൂര്‍ വിദ്യാഭ്യാസ ജില്ല ഓഫിസര്‍ സര്‍ക്കുലര്‍ ഇറക്കിയിരുന്നു. ഇത് തൃശൂര്‍ ജില്ലയില്‍ എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കും പ്രവര്‍ത്തിദിനമായി നിശ്ചയിച്ചതായി പ്രചരിച്ചതാണ് ആശയക്കുഴപ്പമുണ്ടാക്കിയത്. ഇതോടെ മറ്റ് വിദ്യാഭ്യാസ ജില്ല ഓഫീസുകളും വിഷയത്തില്‍ വ്യക്തത വരുത്തിയിരുന്നു. പിന്നീട്, തൃശൂര്‍ വിദ്യഭ്യാസ ജില്ലയില്‍ പ്രഖ്യാപിച്ച പ്രവര്‍ത്തിദിനവും തൃശൂര്‍ ഡിഇഒ പിന്‍വലിക്കുകയായിരുന്നു. തൃശൂര്‍ ജില്ലയില്‍ കനത്ത മഴ സാധ്യത നാളെയും തുടരുന്നതിനാല്‍ ശനിയാഴ്ച ക്ലാസ് വയ്‌ക്കേണ്ടതില്ലെന്ന് കളക്ടര്‍ നിര്‍ദേശം ന്ല്‍കിയിട്ടുള്ളതിനാല്‍ കത്ത് പിന്‍വലിയ്ക്കുന്നതായാണ് പുതിയ സര്‍ക്കുലറില്‍ ഉള്ളത്.

ADVERTISEMENT
error: Content is protected !!