27.5 C
Kunnamkulam
Monday, July 27, 2026
Home Bureaus Perumpilavu കര്‍ഷക സംഘം കാട്ടകാമ്പാല്‍ മേഖല സമ്മേളനം നടത്തി

കര്‍ഷക സംഘം കാട്ടകാമ്പാല്‍ മേഖല സമ്മേളനം നടത്തി

കര്‍ഷക സംഘം കാട്ടകാമ്പാല്‍ മേഖല സമ്മേളനം നടത്തി. ചിറക്കല്‍ ജോസ് കല്ലാണ മണ്ഡപത്തില്‍ എം.കെ വാസു നഗറില്‍ നടന്ന സമ്മേളനം കര്‍ഷക സംഘം സംസ്ഥാന കമ്മിറ്റി അംഗം മുരളി പെരുനെല്ലി ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡണ്ട് സി കെ സദാനന്ദന്‍ മാസ്റ്ററുടെ അദ്ധ്യക്ഷതയില്‍ നടന്ന സമ്മേളനത്തില്‍ വി. സുരേഷ് കുമാര്‍ രക്തസാക്ഷി പ്രമേയവും ഇ.എ മൊയ്തുട്ടി അനുശോചന പ്രമേയവും അവതരിപ്പിച്ചു. കര്‍ഷകസംഘം ഏരിയ പ്രസിഡണ്ട് എ.ജെ സ്റ്റാന്‍ലി, ഏരിയ കമ്മിറ്റി അംഗം കെ.ബി ജയന്‍, സി.പി.ഐ.എം ഏരിയ കമ്മിറ്റി അംഗം ടി.സി ചെറിയാന്‍, ലോക്കല്‍ കമ്മിറ്റി സെക്രട്ടറി വി.കെ ബാബുരാജ് എന്നിവര്‍ സംസാരിച്ചു. സപ്ലൈകോ സംഭരിച്ച നെല്‍ വില സമയ ബന്ധിതമായി കര്‍ഷര്‍ക്ക് നല്‍കാന്‍ നടപടി സ്വീകരിക്കണമെന്ന് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

ADVERTISEMENT
error: Content is protected !!