27.5 C
Kunnamkulam
Monday, July 27, 2026
Home Bureaus Perumpilavu കരിക്കാട് വിഷ്ണു ക്ഷേത്രം റോഡ് ഗതാഗതയോഗ്യമാക്കണമെന്നാവശ്യവുമായി ജനകീയ സമിതി പ്രതിഷേധം നടത്തി

കരിക്കാട് വിഷ്ണു ക്ഷേത്രം റോഡ് ഗതാഗതയോഗ്യമാക്കണമെന്നാവശ്യവുമായി ജനകീയ സമിതി പ്രതിഷേധം നടത്തി

 

കടവല്ലൂര്‍ പഞ്ചായത്തിലെ പതിനേഴ്, പത്തൊന്‍പത് വാര്‍ഡുകളുടെ അതിര്‍ത്തി പങ്കിടുന്ന കരിക്കാട് വിഷ്ണു ക്ഷേത്രം റോഡ് പൊട്ടി പൊളിഞ്ഞ് കാല്‍ നടയാത്ര പോലും അസാധ്യമായ സാഹചര്യത്തിലായിട്ട് വര്‍ഷങ്ങളായി. നിരവധി തവണ പരാതിപ്പെട്ടിട്ടും അധികൃതരുടെ ഭാഗത്തു നിന്ന് നടപപടി ഇല്ലാത്തതില്‍ പ്രതിഷേധിച്ചാണ് ജനകീയ സമിതി രംഗത്തിറങ്ങിയത് . അവഗണന തുടരുന്ന പശ്ചാതലത്തില്‍ പ്രദേശവാസികളുടെ ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തില്‍ റോഡില്‍ ഞായറാഴ്ച നില്‍പ്പ് സമരം നടത്തി പ്രതിഷേധിച്ചത്. റോഡിന് ഇരുവശവും കോണ്‍ഗ്രീറ്റ് കാന നിര്‍മ്മിച്ച് റോഡ് ഉയര്‍ത്തി ടാര്‍ ചെയ്താല്‍ മാത്രമേ പ്രദേശവാസികളുടെ യാത്രാ ദുരിത പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സാധിക്കുകയുള്ളൂ എന്ന് സമരത്തിന് നേതൃത്വം നല്കിയ ഷെറീഫ് കരിക്കാട്, അജീഷ് എന്നിവര്‍ പറഞ്ഞു. അവഗണന തുടര്‍ന്നാല്‍ പഞ്ചായത്ത് ഓഫീസ് മാര്‍ച്ച് അടക്കമുള്ള പ്രതിഷേധ സമരങ്ങള്‍ നടത്താന്‍ ജനകീയ സമിതി തീരുമാനിച്ചിട്ടുണ്ട്. പ്രതിഷേധ സമരത്തിന് സമിതി അംഗങ്ങളായ പ്രതീഷ് കരിക്കാട്. അജീഷ്. അനിലന്‍. ഷാജി. അജയ്ബാബു. അരവിന്ദ്. നിമല്‍ ഷെരീഫ്. പ്രസാദ്. വാസു. അനീഷ് എന്നിവര്‍ നേതൃത്വം നല്‍കി

ADVERTISEMENT
error: Content is protected !!