30.9 C
Kunnamkulam
Monday, September 14, 2026
Home Bureaus Perumpilavu ചാലിശേരി സെന്റ് പീറ്റേഴ്‌സ് ആന്റ് സെന്റ് പോള്‍സ് യാക്കോബായ സുറിയാനി പള്ളിയില്‍ ലഹരിവിരുദ്ധദിനം ആചരിച്ചു

ചാലിശേരി സെന്റ് പീറ്റേഴ്‌സ് ആന്റ് സെന്റ് പോള്‍സ് യാക്കോബായ സുറിയാനി പള്ളിയില്‍ ലഹരിവിരുദ്ധദിനം ആചരിച്ചു

32

 

ചാലിശേരി സെന്റ് പീറ്റേഴ്‌സ് ആന്റ് സെന്റ് പോള്‍സ് യാക്കോബായ സുറിയാനി പള്ളിയില്‍ മോര്‍ പത്രോസ് , മോര്‍ പൗലോസ് ശ്ലീഹമാരുടെ ഓര്‍മ്മദിനവും, ലഹരിവിരുദ്ധദിനവും ആചരിച്ചു.ശ്രേഷ്ഠ കാതോലിക്കായും, മലങ്കര മെത്രാപ്പോലീത്തായുമായ മോര്‍ ബസ്സേലിയോസ് ജോസഫ് ബാവായുടെ കല്പന പ്രകാരമാണ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ ദൈവാലയങ്ങളില്‍ ഞായറാഴ്ച ലഹരി വിരുദ്ധ ദിനമായി ആചരിച്ചത്. ഞായറാഴ്ച രാവിലെ വികാരി ഫാ. ബിജുമുങ്ങാംകുന്നേല്‍ കുര്‍ബ്ബാന അര്‍പ്പിച്ചു. ധൂപപ്രാര്‍ത്ഥനയും , പെരുന്നാള്‍ സന്ദേശവും നല്‍കി. ലഹരിക്കടിമപ്പെട്ടവര്‍ക്കായി പ്രത്യേക പ്രാര്‍ത്ഥന, ബോധവല്‍ക്കരണം , പ്രതിജ്ഞ എന്നിവ നടത്തി.

ADVERTISEMENT
error: Content is protected !!